ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. യുപിഎ സര്‍ക്കാരുകളുടെ കാലത്ത് കര്‍ഷകര്‍ക്ക് വേണ്ടി എന്തുചെയ്തു എന്ന് വ്യക്തമാക്കാന്‍ സംവാദത്തിന് തയ്യാറുണ്ടോയെന്ന് ജാവദേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.
ഒരു തുറന്ന സംവാദത്തിന് വേണ്ടി ഞാന്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വെല്ലുവിളിക്കുകയാണ്. കോണ്‍ഗ്രസ് എങ്ങനെയാണ് കര്‍ഷകരുടെ താത്പര്യങ്ങള്‍ നിരസിച്ചതെന്നും മോദി എങ്ങനെയാണ് അവരെ ശക്തിപ്പെടുത്തിയതെന്നും ഞാന്‍ തെളിയിച്ചു തരാം. തങ്ങളുടെ ഉത്പന്നങ്ങള്‍ ന്യായമായ വില ലഭിക്കണമെന്ന് കര്‍ഷകര്‍ എന്നും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ കോണ്‍ഗ്രസ് അത് ഒരിക്കലും ചെയ്തിട്ടില്ല’- ജാവദേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.
आज साफ हो गया कि किसान के कंधे पर बन्दूक रख के कांग्रेस अपनी राजनीति कर रही है। जिस कांग्रेस @INCIndia ने किसान को कभी लाभकारी मूल्य नही दिया वह आज किसानों के हित की बात करने का ढोंग कर रही है।@BJP4India @JPNadda @nstomar pic.twitter.com/fwJMQPHERG
— Prakash Javadekar (Modi Ka Parivar) (@PrakashJavdekar) December 24, 2020
ഗുലാം നബി ആസാദ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരോടൊപ്പം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട രാഹുല്‍ ഗാന്ധി, കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ രണ്ടുകോടി പേര് ഒപ്പുവെച്ച ഭീമ നിവേദനം കൈമാറിയിരുന്നു.
Discussion about this post