ഇടുക്കി: കോവിഡ് കെയര്‍ സെന്ററില്‍ പോക്സോ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലിയിൽ കണ്ടെത്തി. കുമളി സ്വദേശി ബിനോയ് (46) യെയാണ് തൂങ്ങിമരിച്ച് നിലയില്‍ കണ്ടെത്തിയത്.
റാണിഗിരി ആശുപത്രിയിലാണ് സംഭവം. ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിനോയിയെ കണ്ടെത്തിയത്. ഈ മാസം 23-നാണ് ഇയാളെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.
13 വയസുകാരിയെ പീഡിപ്പിച്ച് കേസിലെ പ്രതിയാണ് ബിനോയ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.
Discussion about this post