റായ്പൂര്‍: മാവോയിസ്റ്റുകളുടെ ഒളിത്താവളങ്ങളില്‍ നിന്നും ആയുധങ്ങളും സ്ഫോടന വസ്തുക്കളും പിടിച്ചെടുത്തു. ഝാര്‍ഖണ്ഡ് പോലീസും, സിആര്‍പിഎഫും, എസ്എസ്ബിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ധുംക്കയിലാണ് സംഭവം.
കഴിഞ്ഞ ദിവസം സന്താള്‍ പര്‍ഗാനാ പ്രദേശത്ത് അറസ്റ്റിലായ രണ്ട് മാവോയിസ്റ്റ് ഭീകരരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഒരു യുഎസ് നിര്‍മ്മിത റൈഫിള്‍, 1000 ഡിട്ടോണേറ്റര്, 135 എസ്എല്‍ആര്‍ വെടിയുണ്ട, 50 ഐഎന്‍എസ്എഎസ് റൈഫിള്‍ വെടിയുണ്ട, 18 മാഗസിന് ചാര്‍ജര്‍ എന്നിവയും നിരവധി സ്ഫോടന വസ്തുക്കളുമാണ് പിടിച്ചെടുത്തത്.
Discussion about this post