കോഴിക്കോട്: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് കോഴിക്കോട്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സഹപ്രാന്ത പ്രചാരകന്മാരായ എസ്. സുദര്ശനന്, എ. വിനോദ്, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, കേസരി മാനേജിങ്ങ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാര്‍, ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് സഹകാര്യവാഹ് കെ. ഗോപി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കേസരി വാരികയുടെ ആസ്ഥാന മന്ദിരത്തിന്റെയും മാധ്യമ പഠനഗവേഷണകേന്ദ്രത്തിന്റേയും ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. വൈകിട്ട് നടന്ന കേസരി ജീവനക്കാരുടെയും ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് അംഗങ്ങളുടെയും യോഗത്തില്‍ ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തു.
നാളെ രാവിലെ 10 ന് ചാലപ്പുറത്തുള്ള കേസരി ആസ്ഥാന മന്ദിരത്തിലെ പരമേശ്വരം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേസരി ആസ്ഥാന മന്ദിരത്തിന്റെയും മാധ്യമ പഠനഗവേഷണകേന്ദ്രത്തിന്റേയും ഉദ്ഘാടനം ഡോ. മോഹന്‍ ഭാഗവത് നിര്‍വ്വഹിക്കും.30 ന് തിരുവനന്തപുരത്ത് എത്തി വെള്ളയമ്ബലത്തെ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. 31 ന് ആര്‍എസ്എസ് സംസ്ഥാനതല യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. വൈകിട്ട് മുംബൈയിലേക്ക് യാത്രതിരിക്കും.
Discussion about this post