തിരുവനന്തപുരം : മീറ്റര്‍ വാടകയില്‍ നിന്നും ഉപഭോക്താക്കളെ വൈദ്യൂതി ബോര്‍ഡ് മോചിതരാക്കിയേക്കും. പുതിയ വൈദ്യുതി കണക്ഷനെടുക്കുന്നവര്‍ക്ക് ഇനി മുതല്‍ സ്വന്തം ചിലവില്‍ മീറ്റര്‍ വാങ്ങിവെയ്ക്കാം. 2016 ജനവരി 1 മുതല്‍ സൗകര്യം ലഭ്യമാക്കാനാണ് നീക്കം. ഐഎസ്ഐ മുദ്രയുള്ള ഇലക്രേ്ടാണിക് സിംഗിള്‍ ഫെയ്സ് മീറ്ററൊന്നിന് 845 രൂപയായിരിക്കും വില.
സ്വന്തമായി മീറ്റര്‍ വാങ്ങി വെയ്ക്കുന്നവരെ സെക്യൂരിറ്റി തുകയില്‍ നിന്നും ഒഴിവാക്കും. നിലവില്‍ വൈദ്യുതി കണക്ഷനൊപ്പം കെഎസ്ഇബിയാണ് ഉപഭോക്താക്കള്‍ക്ക് മീറ്റര്‍ നല്‍കുന്നത്. ഇതിന് വാടക ഈടാക്കുകയും മീറ്റര്‍ കേടായാല്‍ സ്വന്തം ചെലവില്‍ മാറ്റിനല്കുകയുമാണ് പതിവ്. വാറന്റിയോടെ ഗുണനിലവാരമുള്ള മീറ്റര്‍ നല്‍കുന്നതിനായി രണ്ടു വര്‍ഷത്തേക്കുള്ള കരാര്‍ കെഎസ്ഇബി നല്‍കിക്കഴിഞ്ഞു.
തുടക്കത്തില്‍ സിംഗിള്‍ ഫെയ്സ് മീറ്ററാണ് ലഭ്യമാക്കുക. ഈ സംവിധാനം ആറുമാസം വിലയിരുത്തിയശേഷം വിജയമാണെങ്കില്‍ ത്രീ ഫെയ്സ് കണക്ഷന് അപേക്ഷിക്കുന്നവര്‍ക്കും കേടായ ത്രീ ഫെയ്സ് മീറ്റര്‍ മാറ്റാനാഗ്രഹിക്കുന്നവര്ക്കും അത് സ്വന്തം ചെലവില്‍ വാങ്ങാന്‍ അവസരം നല്‍കും.
Discussion about this post