പത്തനംതിട്ടയില്‍ ഗര്‍ഭിണിയായ പശുവിനോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കരുക്കിട്ട് കൊന്നു. ഇടമുറി പൊന്നമ്പാറ കിഴക്കേചരുവില് സുന്ദരേശന്റെ പശുവിനാണ് ദാരുണാന്ത്യം.
ഞായറാഴ്ചയാണ് സംഭവം. വീടിന് സമീപത്തെ ബന്ധുവിന്റെ പറമ്പില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ സന്ധ്യയോടെ കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പശുവിനെ ചേത്തയ്ക്കല്‍ റബര്‍ ബോര്‍ഡ് ഡിവിഷന് ഓഫിസിന് സമീപം കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. റബര്‍ ബോര്‍ഡ് വക തോട്ടത്തില്‍ കയറിയെന്നാരോപിച്ച് വാച്ചര്‍ ഓഫിസില്‍ എത്തിച്ച് കെട്ടിയിടുകയായിരുന്നു.
വിവരം അറിഞ്ഞ് നാട്ടുകാരും സംഘടിച്ചെത്തി. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ചര്‍ച്ചയ്ക്കൊടുവില്‍ പൊലീസിന്റെ നേതൃത്വത്തില്‍ പശുവിനെ സുന്ദരേശന് വിട്ടു നല്കി. രാത്രിയോടെ വീട്ടില്‍ എത്തി തൊട്ടടുത്ത റബര്‍ മരത്തില്‍ പശുവിനെ കെട്ടിയിട്ടു. രാവിലെ വീട്ടുകാര്‍ നോക്കുമ്പോള്‍ ചത്ത നിലയില്‍ പശുവിനെ കണ്ടെത്തുകയായിരുന്നു. കയറുപയോഗിച്ച് വീട്ടുകാര്‍ കെട്ടിയത് കൂടാതെ കുരുക്കിട്ട് മറ്റൊരു മരത്തിലേക്ക് വലിച്ചു കെട്ടി ചലിക്കാനാവാത്ത നിലയിലായിരുന്നു പശു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പെരുനാട് പൊലീസ് കേസെടുത്ത് അന്വഷണം ആംരഭിച്ചു.
Discussion about this post