ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ പരസ്യ പരാമര്‍ശവുമായി കേന്ദ്ര രാജ്നാഥ് സിംഗ്. രാഹുല്‍ ചെറുപ്പമാണ്. രാഹുല്‍ സമ്പന്ന കുടുംബത്തിലാണു പിറന്നതെന്നും അദ്ദേഹത്തിന് കൃഷിയെക്കുറിച്ചു യാതൊന്നും അറിയില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അദ്ദേഹത്തേക്കാള്‍ കൂടുതല്‍ തനിക്കു കൃഷിയെക്കുറിച്ച് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കൃഷിക്കാരിയുടെ വയറ്റിലാണു താന്‍ പിറന്നത്. താന്‍ ഒരു കര്‍ഷകന്റെ മകനാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ കര്‍ഷകര്‍ക്കെതിരേ ഒരു തീരുമാനങ്ങളും കൈക്കൊള്ളില്ല. ഒരു പാവപ്പെട്ട അമ്മയുടെ വയറ്റിലാണ് നമ്മുടെ പ്രധാനമന്ത്രിയും പിറന്നതെന്നും രാജ്നാഥ് സിംഗ് എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Discussion about this post