തിരുവനന്തപുരം: വര്‍ക്കലയില്‍ അമ്മയെ മര്‍ദിച്ച മകന് അറസ്റ്റില്‍. അയിരൂര്‍ സ്വദേശി റസാഖാണ് അറസ്റ്റിലായത്. അമ്മയെ റസാഖ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചൊവ്വാഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അമ്മയെ മര്‍ദ്ദിക്കുന്ന മകന് റസാക്കിന്റെ ചിത്രങ്ങള്‍ സഹോദരിയാണ് കാമറയില്‍ പകര്‍ത്തിയത്. സംഭവത്തിന് ശേഷം റസാഖ് ഒളിവിലായിരുന്നു.
നിലത്തിരിക്കുന്ന അമ്മയെ മകന് ചവിട്ടുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മകന് മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Discussion about this post