കൊല്ലം: കൊല്ലം ജില്ലയിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് മഠത്തില്‍ ശശി (58) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു. സംസ്കാരം ഡിസംബര്‍ 31 ന് നാളെ പകല്‍ 10 മണി കഴിഞ്ഞ് കൊട്ടാരക്കര പള്ളിക്കല്‍ കിഴക്കുള്ള വീട്ടുവളപ്പില്‍ നടക്കും.
കൊട്ടാരക്കര നിയോജക മണ്ഡലത്തിലും കൊല്ലം ജില്ലയിലും യുവമോര്‍ച്ചയുടെ പ്രധാന ചുമതലക്കാരില്‍ ഒരാളായി തുടക്കം കുറിച്ച അദ്ദേഹം ബിജെപി കൊട്ടാരക്കര മണ്ഡലം സെക്രട്ടറി, വൈസ് പ്രസിഡന്റ്, കൊല്ലം ജില്ല സെക്രട്ടറി, വൈസ് പ്രസിഡന്റ്, സംസ്ഥാന കൗണ്‍സില്‍ അംഗം, പട്ടികജാതി മോര്‍ച്ച ജില്ലാ ജന.സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു.
Discussion about this post