മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്. വരും വര്‍ഷങ്ങളില്‍ ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം കൂടുതല്‍ മികച്ചതാക്കാന്‍ കഴിയുമെന്ന് ആശംസകള്‍ നേര്‍ന്നു കൊണ്ട് പുടിന് പറഞ്ഞു.
പ്രധാനമന്ത്രിയെ കൂടാതെ ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിനും റഷ്യന്‍ പ്രസിഡന്റ് പുതുവത്സരാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ‘ആഗോളതലത്തിലും അല്ലാതെയുമുള്ള രാഷ്ട്രീയ വിഷയങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും സഹകരിക്കും. കോവിഡ് ഉള്‍പ്പെടെയുള്ള നിരവധി വെല്ലുവിളികള്‍ 2020-ല്‍ നേരിട്ടു.
എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നേരായ ദിശയിലാണ് നീങ്ങുന്നത്’- റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെമിലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Discussion about this post