കിന്‍ഷാസ: സമാധാന പ്രവര്‍ത്തനങ്ങള്‍ക്കായി യു എന്‍ രക്ഷാസേനയില്‍ പ്രവര്‍ത്തിക്കുന്ന പാക് സൈനികര്‍ മറ്റുമതസ്ഥരെ ഇസ്ലാം മതത്തിലേക്ക് മാറാന്‍ നിരന്തരം പ്രേരിപ്പിക്കുന്നതായി ആരോപണം. ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ പാകിസ്ഥാന് ആര്‍മി കേണല്‍ കേണല്‍ സാകിബ് മുഷ്താക്കി നേരിട്ട് കോംഗോയിലെ യുഎന്‍ മിഷന് ജീവനക്കാരെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതായിട്ടാണ് വിവരം. ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് സമഗ്ര അന്വേഷണത്തിന് യു എന്‍ ഉത്തരവിട്ടു.
ഇസ്ലാം മത അനുകൂലികള്‍ ന്യൂനപക്ഷമായ രാജ്യമാണ് മദ്ധ്യ ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ. ഇവിടെ ആഭ്യന്തര സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് യു എന്‍ സേന സേവനം അനുഷ്ഠിക്കുന്നത്. 1999 മുതല്‍ സേനയുടെ ഭാഗമായ പാകിസ്ഥാന് സൈനികര്‍ വടക്കന്‍ കിവു, ഇറ്റൂരി മേഖലകളില്‍ പ്രാര്‍ത്ഥനയ്ക്കായി നിരവധി ആരാധനാലയങ്ങളാണ് പണിതുയര്‍ത്തിയത്.
Discussion about this post