ഇടുക്കി: വാഗമണ്‍ നിശാ ലഹരിപ്പാര്‍ട്ടി കേസില്‍ ക്രൈംബ്രാഞ്ച് സംഘത്തിന് തിരിച്ചടി. കേസില്‍ അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡിക്കുള്ള ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനും പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായിരുന്നില്ല. ഇതോടെ കോടതി പ്രതികളുടെ റിമാന്‍ഡ് നീട്ടി.
പ്രതികളുടെ കസ്റ്റഡി കാലാവധി തീരുന്ന പശ്ചാത്തലത്തില്‍ മുട്ടം കോടതി ഇന്ന് കേസ് പരിഗണിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനടക്കം കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ത്തന്നെ പ്രതികളെ ആരെയും കോടതി കസ്റ്റഡിയില്‍ വിടാന്‍ തയ്യാറായില്ല.
24 സ്ത്രീകള്‍ ഉള്‍പ്പെടെ 59 പേര് പങ്കെടുത്ത നിശാപാര്‍ട്ടിയില്‍ നിന്നും ഒരു സ്ത്രീ ഉള്‍പ്പെടെ ഒന്‍പതു പേരെയാണ് അറസ്റ്റ് ചെയ്തത്. ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
മഹാരാഷ്ട്ര, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് മയക്കു മരുന്ന് ശേഖരിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
Discussion about this post