ലഖ്നൗ: കൊവിഡിനെതിരെയുള്ള വാക്സിന് ബിജെപി വാക്സിനാണെന്നും സ്വീകരിക്കില്ലെന്നും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്.
‘ബി.ജെ.പി നല്കുന്ന വാക്സിനേഷനെ എങ്ങനെ വിശ്വസിക്കാനാകും. ബി.ജെ.പി നല്കുന്ന വാക്സിന് ഞങ്ങള്‍ സ്വീകരിക്കില്ല’ അഖിലേഷ് യാദവ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2022-ല്‍ പാര്‍ട്ടി അധികാരത്തിലേറിയ ശേഷം എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കുമെന്നും അഖിലേഷ് പറയുന്നു.
അതേസമയം അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്കെതിരെ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തെത്തി. രാജ്യത്തെ ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും അപമാനിക്കുന്നതാണ് അഖിലേഷിന്റെ പ്രസ്താവനയെന്ന് അദ്ദേഹം ആരോപിച്ചു.
അഖിലേഷ് യാദവ് വാക്സിനെ വിശ്വസിക്കുന്നില്ല. ഉത്തര്‍പ്രദേശിലെ ജനം അദ്ദേഹത്തെയും വിശ്വസിക്കുന്നില്ല. ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും അപമാനിച്ച അഖിലേഷ് മാപ്പ് പറയണമെന്നും മൗര്യ ആവശ്യപ്പെട്ടു.
Discussion about this post