ഇന്‍ഡോര്‍: സ്റ്റേജ് പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെ മോശപ്പെട്ട പദപ്രയോഗമുപയോഗിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ അറസ്റ്റില്‍. ഈ പരിപാടിയിൽ അമിത്ഷായെയും ഇയാൾ കാര്യമില്ലാതെ അസഭ്യം പറഞ്ഞിരുന്നു. ഗോദ്ര തീവെപ്പ് കേസിൽ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് ഇയാൾ ആരോപിച്ചിരുന്നു. പരിപാടി കാണാൻ പോയിരുന്ന ബിജെപി എംഎല്‍എയുടെ മകന്റെ പരാതിയെ തുടര്‍ന്ന് ഗുജറാത്ത് സ്വദേശിയായ മുനവര്‍ ഫാറൂഖി എന്ന കൊമേഡിയനെയും മറ്റ് നാല് പേരെയുമാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍ഡോറിലെ പുതുവത്സര പരിപാടിക്ക് ശേഷമായിരുന്നു അറസ്റ്റ്. കോമഡി ഷോയുടെ വീഡിയോ സഹിതമാണ് ഇവരുടെ പരാതി. ഐ പി സി 188, 269, 34, 295എ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഗോധ്ര വംശഹത്യയിലേക്ക് അമിത് ഷായുടെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് പരാതിയില്‍ പറയുന്നു.
താനും തന്റെ സുഹൃത്തുക്കളും കൊമേഡിയന്റെ പരിപാടി കാണാന്‍ പോയതാണെന്നും പരിപാടി അവതരിപ്പിക്കുന്നതിനിടെ ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അധിക്ഷേപിച്ചപ്പോള്‍ പരിപാടി നിര്ത്തിച്ചെന്നും എംഎല്‍എയുടെ മകന് പറഞ്ഞു.
Discussion about this post