തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. സ്വപ്ന സുരേഷിന്റെ ആരോഗ്യസ്ഥിതി വിലയരുത്താന്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലിലാണ് ഡിസ്ചാര്‍ജ്ജ് തീരുമാനം.
ഞായറാഴ്ചയാണ് സ്വപ്ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അട്ടക്കുളങ്ങര വനിത ജയിലില്‍ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ ജയിലധികൃതര്‍ തീരുമാനിച്ചത്.
കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. പിന്നീട് ഒരു ദിവസത്തെ നിരീക്ഷണത്തിലാക്കാനാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വൈകുന്നേരം വരെ ആശുപത്രിയില്‍ കിടന്നത്.
തുടര്‍ന്നാണ് പരിശോധിക്കുന്ന ഡോക്ടറുടെ ആവശ്യപ്രകാരം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തീരുമാനങ്ങള്‍ എടുത്തത്. ഇനി സ്വപ്നയെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടതില്ല എന്നാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചത്.
Discussion about this post