മുംബൈ: 400 ഗ്രാം മയക്കുമരുന്നുമായി കന്നഡ സിനിമാ താരം ശ്വേത കുമാരി അറസ്റ്റില്‍. മുംബൈയിലെ ഹോട്ടലില്‍ നിന്നാണ് നടിയെ നര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തത്. മുംബൈയിലെ മീര റോഡിലെ ഹോട്ടലില്‍ നിന്ന് നടിയെ പിടികൂടുമ്പോള്‍ 400 ഗ്രാം മയക്കുമരുന്ന് അവരുടെ കൈവശമുണ്ടായിരുന്നു എന്ന് അന്വേഷണ സംഘം പറയുന്നു.
27കാരിയായ ശ്വേത കുമാരി ഹൈദരാബാദ് സ്വദേശിയാണ്. ആരാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
സിനിമാ താരങ്ങളെ ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം നടക്കുന്നു എന്ന് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണ ശേഷമാണ് സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗം ചര്‍ച്ചയായത്.
Discussion about this post