സംസ്ഥാനത്ത് മദ്യവില കൂട്ടണമെന്ന് ബെവ്കോ. ലിറ്ററിന് 100 രൂപ മുതല്‍ 150 രൂപ വരെ വര്‍ധിച്ചേക്കുമെന്നാണ് സൂചന. മദ്യത്തിന്റെ അടിസ്ഥാനവില വര്‍ധിപ്പിക്കണമെന്നു ആവശ്യപ്പെട്ട് ബവ്കോ സര്‍ക്കാരിനു ശിപാര്‍ശ നല്കി.
മദ്യനിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനാല്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് 20-30 ശതമാനം വില വര്‍ധിപ്പിക്കണമെന്നായിരുന്നു മദ്യകമ്പനികള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്കോ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഏഴ് ശതമാനം വില വര്‍ധന അംഗീകരിക്കുകയായിരുന്നു.
Discussion about this post