ഇരിങ്ങാലക്കുട: കാറളം എസ്ബിഐ ബാങ്കിന്റെ ബ്രാഞ്ചില്‍ പണയം വച്ച സ്വര്‍ണ ഉരുപ്പടികള്‍ വീണ്ടും പണയം വച്ച് കോടിക്കണക്കിനു രൂപ വെട്ടിച്ചു. ബാങ്ക് റീജണല്‍ മാനേജര്‍ നന്ദകുമാര്‍ നല്കിയ പരാതിയില്‍ കാട്ടൂര്‍ പോലീസ് കേസെടുത്തു. രണ്ടു കോടി 76 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് പരാതിയിലുള്ളത്.
2018 ഒക്ടോബര്‍ മൂന്നുമുതല്‍ 2020 നവംബര്‍ 16 വരെയുള്ള കാലയളവില്‍ ബാങ്കിന്റെ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി സുനില്‍ ജോസ് അവറാനെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ബാങ്കില്‍ പണയം വച്ചിരുന്ന 76 പേരുടെ സ്വര്‍ണപ്പണയ ഉരുപ്പടികള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ പുതിയ ലോണ്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കി വീണ്ടും ബാങ്കില്‍ പണയം വയ്ക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ബാങ്കില്‍ നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തായതെന്നാണ് സൂചന.
Discussion about this post