റിയാദ് : മെര്‍സ് കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സൗദിയില്‍ ഹജ്ജിന്റെ സമയത്ത് ഒട്ടകത്തിന്റെ മാംസത്തിന് നിരോധനം ഏര്‍പ്പെടുത്തി. സൗദി പ്രധാന മുഫ്തി അബ്ദുള്‍ അസീസ് അല്‍ അഷെയ്ക്കിന്റെ ആവശ്യത്തെ തുടര്‍ന്നാണു നിരോധനമെന്ന് ഭരണകൂടത്തിന്റെ വക്താവ് ഫൈസല്‍ അല്‍ സഹ്റാനി അറിയിച്ചു.
രാജ്യത്ത് ആട്ടിറച്ചിക്കും കാളയിറച്ചിക്കും നിരോധനമില്ല. ഒട്ടകം കൊറോണ വൈറസിന്റെ വാഹകരായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. 521 പേര് കൊറോണ വൈറസ് ബാധിച്ച് സൗദിയില്‍ ഇതിനോടകം തന്നെ മരിച്ചു. സൗദിയില്‍ ആകെയുള്ള ഒട്ടകങ്ങളില്‍ 3.3 ശതമാനത്തിനു കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post