മുംബൈ : പ്രശസ്ത ഇന്ത്യന്‍ സംഗീത സംവിധായകന് എ ആര് റഹ്മാനും ഇറാനിയന്‍ സിനിമാ സംവിധായകന് മജീദ് മജീദിക്കും എതിരെ മുംബൈയിലെ ഒരു മുസ്ലീം വിഭാഗത്തിന്റെ ഫത്വ പുറത്തിറങ്ങി. സുന്നി മുസ്ലീം വിഭാഗത്തിന്റെ റാസ അക്കാദമിയാണ് പ്രവാചകനെ ചിത്രീകരിച്ചതിനെതിരെ ഫത്വ പുറത്തിറക്കിയിരിക്കുന്നത്.
മജീദിയുടെ ‘മുഹമ്മദ്: മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ചിത്രം മുസ്ലീങ്ങള്‍ ബഹിഷ്കരിക്കണമെന്നാണ് ഫത്വയില് ആവശ്യപ്പെടുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച റാസ അക്കാദമി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനും സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും കത്തെഴുതിയിരുന്നു.
പ്രവാചകന്റെ ദൃശ്യങ്ങളോ ചിത്രങ്ങളോ സൃഷ്ടിക്കരുതെന്ന അലിഖിത നിയമം തെറ്റിച്ചൂവന്നാണ് ഇരുവര്‍ക്കുമെതിരെയുളള കുറ്റം. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ഉള്‍പ്പെടെയുളളവരെ പ്രധാന നടന്മാരാക്കിയ ചിത്രം ഇസ്ലാമിനെ പരിഹസിക്കുന്നതാണെന്നാണ് ഫത്വ പുറപ്പെടുവിച്ചവര്‍ പറയുന്നത്. ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച മുസ്ലീങ്ങളായ റഹ്മാനും മജീദ് മജീദിയും ദൈവനിന്ദ ചെയ്തിരിക്കുകയാണ്. ഇവര്‍ വീണ്ടും വീണ്ടും കലമ വായിക്കണമെന്നും വിവാഹ ചടങ്ങുകള്‍ വീണ്ടും നടത്തണമെന്നും ഫത്വയില് പറയുന്നുണ്ട്.
Discussion about this post