ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ പ്രൊജക്ട്സ് ലിമിറ്റഡ് കമ്പനിക്കെതിരെ കേസെടുത്ത് സിബിഐ. 4736 കോടി രൂപയുടെ ബാങ്ക് തിരിമറി നടത്തിയതിനാണ് സിബിഐ കേസെടുത്തിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്കാണ് കമ്പനിക്കെതിരെ പരാതി നല്‍കിയത്. 2013-2018 സാമ്പത്തിക വര്‍ഷത്തില്‍ വ്യാജ അക്കൗണ്ട് ബുക്കുകളും, വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റും നല്കി കബളിപ്പിച്ചുവെന്നതാണ് പരാതി.
പ്രമോട്ടര്‍മാരുടെ സംഭാവന അടക്കമുള്ള കാര്യങ്ങളില്‍ കമ്പനി തെറ്റായ വിവരമാണ് നല്‍കിയതെന്നും ബാങ്ക് നല്കിയ പരാതിയില്‍ പറയുന്നു.
Discussion about this post