സിഡ്നി : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യ ഔദ്യോഗികമായി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ മാപ്പ് പറഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയാണ് ഇന്ത്യന്‍ താരങ്ങളെ കാണികള്‍ അധിക്ഷേപിച്ചത്. ജസ്പ്രീത് ബൂമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് നേരെയായിരുന്നു അധിക്ഷേപം. സിറാജ് അംപയറിനോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് കാണികളെ ഗ്രൗണ്ടില്‍ നിന്നും പോലീസ് പുറത്താക്കുകയും ചെയ്തു.
സംഭവത്തില്‍ ഇന്ത്യന്‍ ടീം മാച്ച് റഫറിക്ക് പരാതി നല്‍കുകയും, ബിസിസിഐ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് മാപ്പ് അപേക്ഷിച്ചത്.
Discussion about this post