കേരളത്തില്‍ നിരവധിയിടങ്ങളില്‍ താമര വിരിയുമെന്ന് ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും കൃഷ്ണദാസ് ഒരു സ്വകാര്യമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ബിജെപിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തു. 70ന് മുകളില്‍ സീറ്റുകള്‍ എന്നതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കേവലം കുറച്ച് സീറ്റുകള്‍ വിജയിക്കുക എന്നതല്ല, മറിച്ച് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് 15 മുതല്‍ 16 ശതമാനം വരെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ 25,000ന് മുകളില്‍ വോട്ടുകള്‍ ലഭിച്ച നിരവധി മണ്ഡലങ്ങളുണ്ട്. ഇത്തരത്തില്‍ 70 മണ്ഡലങ്ങളുണ്ട്. കേരളത്തില്‍ ഇത്തവണ ബിജെപിക്ക് അനുകൂലമായ വിധിയാകും ഉണ്ടാകുകയെന്ന് തന്നെ കരുതുന്നു. ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് അധികാരത്തിലെത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post