ഇറ്റലിയിലെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഞായറാഴ്ച്ച തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 27 നാണ് രാഹുല്‍ ഇറ്റലിയിലേക്ക് പോയത്.
അതേസമയം രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തും എന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി സ്വമേധയാ മുന്നോട്ട് വന്നാല്‍ അംഗീകരിക്കാമെന്ന് വിമത നേതാക്കള്‍ നിലപാട് മയപ്പെടുത്തിയതോടെ ആണ് രാഹുല്‍ അധ്യക്ഷനാകാനുള്ള സാധ്യത വീണ്ടും ഒരുങ്ങുന്നത്.
Discussion about this post