ലാഹോര്‍: പാകിസ്ഥാന് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിന് വാഹനാപകടത്തില്‍ പരിക്ക്. താരം ഓടിച്ചിരുന്ന കാര്‍ രാജ്യതലസ്ഥാനമായ ലാഹോറില്‍ വച്ച് ഒരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ഓവര്‍ സ്പീഡിലായിരുന്നു കാർ.
പാകിസ്ഥാന് സൂപ്പര്‍ ലീഗിന്റെ ലേലത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഷുഹൈബ് മാലിക്ക്. വീട്ടിലേക്കുളള യാത്രക്കിടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ താന്‍ ആരോഗ്യവാനാണെന്ന് മാലിക്ക് ട്വീറ്റ് ചെയ്തു. ഓവര്‍ സ്പീഡില്‍ വാഹനം ഓടിച്ച് വന്ന ഷുഹൈബിന് കാര്‍ നിയന്ത്രിക്കാന്‍ ആകാത്തതാണ് അപകട കാരണമെന്നാണ് വിവരം.
Discussion about this post