ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കോവിഷീല്‍ഡിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡോസിന് 200 രൂപ നിരക്കില്‍ വാക്സിന് ലഭ്യമാക്കുമെന്ന് സിറം അധികൃതര്‍ അറിയിച്ചു. ഇന്ന് തന്നെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാക്സിന് കൊണ്ടുപോയി തുടങ്ങും. രാത്രിയോടെ നീക്കം തുടങ്ങാനാവുമെന്ന് സിറം വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, കൊവിഡ് സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. വാക്സിന് വിതരണത്തിലേതടക്കമുള്ള ചെലവുകള്‍ നേരിടാനാണ് അധിക നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന. അടുത്ത ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
Discussion about this post