ഡല്‍ഹി: വന്‍ മോഷണങ്ങള്‍ നടത്തുകയും ആ പണം കൊണ്ട് ചാരിറ്റി പ്രവര്‍ത്തനം നടത്തുകയും ചെയ്ത മുഹമ്മദ് ഇര്‍ഫാനും കൂട്ടാളികളും അറസ്റ്റില്‍. ഡല്‍ഹി, പഞ്ചാബ്, ബീഹാര്‍, തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നിരവധി മോഷണക്കേസുകളില്‍ പ്രതികളാണിവര്‍.
ഈ മാസം ഏഴാം തീയതി പഞ്ചാബ് പോലീസാണ് മുഹമ്മദ് ഇര്‍ഫാനെയും കൂട്ടാളികളായ പെണ്‍കുട്ടിയടക്കം മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണത്തുക ചാരിറ്റിക്കായി ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തിയത്. അതിന്റെ ലക്ഷ്യം രാഷ്ട്രീയമായിരുന്നുവെന്നും ഇര്ഫാന് പറഞ്ഞു. ബാക്കിയുള്ള പണം ആഡംബര വാഹനങ്ങള്‍ വാങ്ങാനായി ചെലവഴിച്ചതായും ഇര്ഫാന് പറയുന്നു.
Discussion about this post