ജമ്മു കശ്മീരില്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടയുമായി ബന്ധമുള്ള രണ്ട് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പുല്‍വാമ ജില്ലയിലെ അവന്തിപോരയിലാണ് സംഭവം.
ഗദ്ദിഖാല് ചേര്സൂ സ്വദേശിയായ ഷിസാന് ഗുല്സര് ബെയ്ഗ്, മിഡൂര അവന്തിപോര സ്വദേശിയായ വസീം ഉല് റഹ്മാന് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്.
അവന്തിപോര പോലീസും 42 രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്. അവന്തിപോര പ്രദേശത്തെ ഭീകര സംഘടനകള്‍ക്ക് ആയുധങ്ങളും സ്ഫോടക വസ്തുകളും കൈമാറുകയും ജെയ്ഷെ മുഹമ്മദ് സംഘടനയ്ക്കായി ചാരവൃത്തി നടത്തുകയും ചെയ്യുന്ന ഭീകരരാണ് പിടിയിലായത്.
Discussion about this post