അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം. നിംറൂസ് പ്രവിശ്യയില്‍ കര്ഷോര്ദ് മേഖലയില്‍ നടന്ന വ്യോമാക്രമണത്തില്‍ 9 പാകിസ്ഥാനി ഭീകരരും 5 താലിബാന് ഭീകരരും കൊല്ലപ്പെട്ടു. താലിബാന് ഒളിത്താവളം ലക്ഷ്യമിട്ട് അഫ്ഗാന് സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
വ്യോമാക്രമണത്തില്‍ പ്രദേശവാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന വിവരം അന്വേഷിച്ച് വരികയാണ്. അഫ്ഗാനിസ്ഥാന്റെ വിവിധ മേഖലകളില്‍ ഇന്ന് ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്. ബല്ഗാന് മേഖലയിലും ഹെല്‍മണ്ട് പ്രവിശ്യയിലും ഗാസ്നി മേഖലയിലും ഇന്ന് ഏറ്റുമുട്ടല്‍ നടന്നിരുന്നു.
Discussion about this post