ഡല്‍ഹി: കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താന്‍ വികസിപ്പിച്ച മൈക്രോ ഡ്രോണിന്റെ പരീക്ഷണം വിജയകരം. കരസേനയിലെ ഉദ്യോഗസ്ഥനാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന ജമ്മുകശ്മീര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ലഫ്റ്റനന്റ് കേണല്‍ ജി വൈ കെ റെഡ്ഡിയാണ് ഇത് വികസിപ്പിച്ചത്. കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ എളുപ്പം കണ്ടെത്താന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് മൈക്രോകോപ്റ്ററില് ഉപയോഗിച്ചിരിക്കുന്നത്. ജമ്മു കശ്മീരില്‍ പാരാ സ്പെഷ്യല്‍ ഫോഴ്സസാണ് ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തിയത്. ഈ ലഘു ഡ്രോണിനെ പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങളും തുടരും.
Discussion about this post