ഡല്‍ഹി: കൊവിഡ് വാക്സിന് സ്വീകരിക്കുന്നവരില്‍ ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം പങ്കിടണമെന്ന മരുന്ന് കമ്പനികളുടെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. ഉത്തരവാദിത്തം മരുന്ന് കമ്പനികള്‍ക്ക് മാത്രമായിരിക്കുമെന്നും, നഷ്ടപരിഹാരം അവര്‍ തന്നെ നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഒരു കുത്തിവയ്പ് കേന്ദ്രത്തില്‍ ഒരു വാക്സിന് മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. കൊവാക്സിനോ കൊവിഷീല്‍ഡോ ഇവയില്‍ ഏത് വാക്സിനാണ് ഉപയോഗിക്കേണ്ടതെന്ന് ലഭ്യതയ്ക്ക് അനുസരിച്ച് തീരുമാനിക്കാം.
അദ്യ തവണ ഏത് വാക്സിനാണോ സ്വീകരിച്ചത്, രണ്ടാം തവണയും അതേ വാക്സിന് തന്നെ കുത്തിവയ്ക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കി. രാജ്യത്ത് വാക്സിനേഷന് മറ്റന്നാളാണ് ആരംഭിക്കുന്നത്. അതിനുമുമ്പ് 3000 വാക്സിനേഷന് കേന്ദ്രങ്ങള്‍ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയര്‍ത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Discussion about this post