തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വളര്‍ച്ച നിരക്ക് കുത്തനെ താഴേക്കെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 6.49-ല്‍ നിന്ന് 3.45 ശതമാനമായി വളര്‍ച്ച നിരക്ക് കുറഞ്ഞു. സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ താഴെയായി. അതേസമയം, തൊഴിലില്ലായ്മ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311.17 കോടിയായി ഉയര്‍ന്നു. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനവും റവന്യു വരുമാനവും കുറഞ്ഞു. കോവിഡിനെ തുടര്‍ന്ന് ചെറുകിട, ഇടത്തരം വ്യവസായ മേഖലകളിലെല്ലാം പ്രതിസന്ധി നേരിടുകയാണ്. വിനോദസഞ്ചാര മേഖലയും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
12.95 ലക്ഷം പ്രവാസികള്‍ സംസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. ഏകദേശം 60 ശതമാനം പ്രവാസികളും തിരിച്ചെത്തി. ഇത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നതാണ്. അതേസമയം, സംസ്ഥാനത്ത് നെല്ലിന്റെ ഉല്പാദനം വര്‍ധിച്ചിട്ടുണ്ട്.
Discussion about this post