കൊല്‍ക്കത്ത: അമ്പത് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അടുത്ത മാസം ബി.ജെ.പിയില്‍ ചേരുമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. തൃണമൂല്‍ വിട്ട എം.എല്‍.എമാര്‍ തിരിച്ച് പാര്‍ട്ടിയില്‍ ചേരാന്‍ വരി നില്‍ക്കുകയാണെന്ന മന്ത്രി ജ്യോതിപ്രിയ മാലിക്കിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് ദിലീപ് ഘോഷിന്റെ പ്രതികരണം.
സംസ്ഥാനത്തെ ഒരു ബി.ജെ.പി. ബൂത്ത് പ്രസിഡന്റിനെയെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ക്കാന്‍ മാലിക്കിനെ വെല്ലുവിളിക്കുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ അവകാശവാദം സ്വീകരിക്കാമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
Discussion about this post