ഡല്‍ഹി: ലോകത്തെ ശതകോടീശ്വരന്മാരില് ഒന്നാമനും ഇലക്ട്രിക് കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ സ്ഥാപകനുമായ ഇലോണ്‍ മസ്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചിത്രം പങ്കുവച്ച് ബി.ജെ.പി.
ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണിയില്‍ പ്രവേശിക്കാനുള്ള അമേരിക്കന്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ തീരുമാനത്തിന് പിന്നാലെയാണ് ബി.ജെ.പി എലോണ്‍ മസ്കിന്റെ കൈപിടിച്ച് നില്ക്കുന്ന നരേന്ദ്രമോദിയുടെ ചിത്രം ട്വീറ്റ് ചെയ്തത്.
2015-ല്‍ അമേരിക്കയില്‍ ടെസ്ല കമ്പനി സന്ദര്‍ശിച്ച മോദി, ഇലോണ്‍ മസ്കുമായി സൗഹൃദസംഭാഷണം നടത്തുന്ന ചിത്രമാണിത്. ഒന്നരമണിക്കൂറോളം മോദി അന്നു കമ്പനിയില്‍ ചെലവിട്ടിരുന്നു. ‘ബെംഗളൂരു യൂണിറ്റുമായി ടെസ്ല ഇന്ത്യയിലേക്ക് ഡ്രൈവ് ചെയ്തെത്തുന്നു’ എന്നും ബിജെപി ട്വീറ്റ് ചെയ്തിട്ടുണ്ട്.
As promised
— Elon Musk (@elonmusk) January 13, 2021
അതേസമയം ‘വാഗ്ദാനം ചെയ്തതു പോലെ’ എന്നാണ് ഇന്ത്യയിലേക്കെത്തുന്നതിനെക്കുറിച്ച് മസ്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘അടുത്ത വര്‍ഷം ഉറപ്പായും’ എന്ന് കഴിഞ്ഞ ഒക്ടോബറില്‍ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ‘ഇന്ത്യക്കു ടെസ്ലയെ വേണം’ എന്നെഴുതിയ ടീഷര്‍ട്ടിന്റെ ചിത്രം പങ്കുവച്ചായിരുന്നു അന്നു മസ്കിന്റെ വാഗ്ദാനം.
ടെസ്ല ഇന്ത്യ മോട്ടേഴ്സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഇന്ത്യയിലെ ഉപസ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കും. മോഡല്‍ 3 സെഡാനാവും ഇന്ത്യയില്‍ ആദ്യം വില്പനയ്ക്ക് എത്തുക.
Discussion about this post