കൊച്ചി : സിനിമ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതനു വാഹനാപക
ടത്തില്‍ പരിക്കേറ്റു. കൊച്ചി തൈക്കൂടത്തിനു സമീപം പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. കൊച്ചി ചമ്പക്കരയില്‍ സിദ്ധാര്‍ഥ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള മതിലിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ഥിനെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രശസ്ത സിനിമാ നടി കെപിഎസ് സി ലളിതയുടെയും സംവിധായകന് ഭരതന്റെയും മകനാണ് സിദ്ധാര്‍ത്ഥ്.
Discussion about this post