ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. പഞ്ചാബ് ഗുര്‍ദാസ്പൂരിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. വാദൈ ചീമ കൊട്രാസ്ഡ ഔട്ട് പോസ്റ്റിലൂടെയാണ് ഭീകരന് നുഴഞ്ഞ് കയറാന്‍ ശ്രമം നടത്തിയത്.
അടുത്ത കാലത്ത് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കള്ളക്കടത്തിനായി ഉപയോഗിച്ച നിരവധി തുരങ്കങ്ങളും സേന കണ്ടെത്തിയിരുന്നു. പാക് പ്രകോപനം തുടരുന്നതിനാല്‍ അതിര്‍ത്തി സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post