ഇന്ത്യന്‍ യുവജനങ്ങളെ തൊഴില്‍ നൈപുണ്യത്തോടെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര നൈപുണ്യ വികസന സംരംഭ മന്ത്രാലയം ഇന്ന് പ്രധാന് മന്ത്രി കൗശല്‍ വികാസ് യോജന 3.0 ന് തുടക്കമിട്ടു. 600ലേറെ ജില്ലകളിലായി യുവജനങ്ങള്‍ക്ക് 300 ലേറെ തൊഴില്‍ പരിശീലന കോഴ്സുകളാണ് ലഭ്യമാകുക.
നൈപുണ്യ വികസന സംരംഭക മന്ത്രി ഡോ. മഹേന്ദ്രനാഥ പാണ്ഡെ പിഎംകെവിവൈയുടെ മൂന്നാം പതിപ്പിന് തുടക്കമിട്ടു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ എം എസ് ഇ ഡി സഹമന്ത്രി ആര്‍കെ സിങും സന്നിഹിതനായിരുന്നു. പ്രാദേശികവും ആഗോളവുമായി തൊഴില്‍ മേഖലയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് തൊഴില്‍ നൈപുണ്യം വളര്‍ത്തുകയെന്നതാണ് പിഎംകെവിവൈ മൂന്നാം പതിപ്പിന്റെ ലക്ഷ്യം.
28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 717 ജില്ലകളിലാണ് പിഎംകെവിവൈ 3.0 ന് തുടക്കമിട്ടിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിലേക്കുള്ള മറ്റൊരു ചുവട് വെപ്പ് കൂടിയാണ് ഇതോടെ നടപ്പാകുന്നത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ജില്ലകളുടെയും പിന്തുണയോടെയുള്ള കൂടുതല്‍ വികേന്ദ്രീകൃതമായ ഘടനയാണ് പിഎംകെവിവൈ 3.0ന്റേത്. ജില്ലാ നൈപുണ്യ വികസന കമ്മിറ്റികള്‍( ഡിസ്ട്രിക്ട് സ്കില്‍ കമ്മിറ്റീസ്) സംസ്ഥാന നൈപുണ്യ വികസന മിഷന്റെ( സ്റ്റേറ്റ് സ്കില്‍ ഡവലപ്മെന്റ് മിഷന്) മാനദണ്ഡങ്ങള്‍ക്ക് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. ജില്ലാ കമ്മിറ്റികള്‍ക്കാണ് ജില്ലാതലത്തിലുള്ള തൊഴില്‍ നൈപുണ്യ വിടവ് നികത്തുന്നതിന് ഉത്തരവാദിത്തം നല്‍കിയിരിക്കുന്നത്. പുതിയ പതിപ്പ് പരിശീലന കേന്ദ്രീകൃതവും വിദ്യാര്‍ത്ഥി പ്രാധാന്യവും ഉള്ളതാണ്.
പിഎംകെവിവൈ 2.0 രാജ്യത്ത് നൈപുണ്യ വികസനാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിച്ചിരുന്നത് പോലെ പിഎംകെവിവൈ 3.0 തൊഴില്‍ സാധ്യതാടിസ്ഥാനത്തിലുള്ള വിദഗ്ദ്ധ പരിശീലനത്തിന് വഴിവെയ്ക്കും. ഡിജിറ്റല്‍ ടെക്നോളജി, ഇന്‍ഡസ്ട്രി 4.0 മേഖലയിലേക്കാവശ്യമായ വിദഗ്ദ്ധ പരിശീലനം എന്നിവയെല്ലാമാണ് മൂന്നാം പതിപ്പ് ലക്ഷ്യം വെയ്ക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത്, പ്രാദേശികമായതിന് വേണ്ടി ശബ്ദിക്കുക(വോക്കല്‍ ഫോര്‍ ലോക്കല്‍) എന്നീ കാഴ്ച്ചപാടുകളെ മുന്‍നിര്‍ത്തിയാണ് പിഎംകെവിവൈ 3.0 മൂന്നോട്ട് പോകുന്നത്.
കൂടുതല്‍ സംസ്ഥാനങ്ങള്‍, ജില്ലകള്‍, ബ്ലോക്കുകള്‍ എന്നിവിടങ്ങളിലേക്ക് കൂടി നൈപുണ്യ വികസനത്തെ എത്തിക്കുക എന്ന ഉദ്ദേശവും പിഎംകെവിവൈ 3.0നുണ്ട്. പിഎംകെവിവൈ 2.0 വിദഗ്ദ്ധ പരിശീലനത്തെ കേന്ദ്രീകരിച്ചും മുന്‍ കൂര് വിദഗ്ദ്ധ പരിശീലനത്തിന്റെ ആവശ്യകതയെ കണക്കിലെടുത്തുമായിരുന്നെങ്കില് ഇപ്പോഴത്തേത് തൊഴില്‍ വിപണിയിലെ വിദഗ്ദ്ധ തൊഴില്‍ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ്.
പുത്തന്‍ തലമുറ ജോലികള്‍ക്കുള്ള വൈദഗ്ദ്ധ്യത്തിനും ഇന്‍ഡസ്ട്രി 4.0 തൊഴില്‍ നൈപുണ്യത്തിനും പ്രധാന്യം നല്കി തൊഴില്‍ വിപണിയിലെ വിദഗ്ദ്ധ തൊഴിലാളി ആവശ്യവും അഭാവവും തമ്മിലുള്ള വിടവ് നികത്താനാണ് ശ്രമം.
ദേശീയ വിദ്യഭ്യാസ നയം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രധാന്യം നല്കി തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുമ്പോള്‍ പിഎംകെവിവൈ ഏറ്റവും നേരത്തെ തന്നെ യുവത്വത്തിന് തൊഴില്‍ പരിശീലനം നല്കാനുദ്ദേശിച്ചുള്ളതുമാണ്. ഇത് വഴി വ്യവസായ മേഖലയിലെ അവസരങ്ങളെ യുവജനങ്ങള്‍ക്ക് ഗുണകരമായി മാറ്റാനാകും.
Discussion about this post