Monday, March 1, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

ലോകത്ത് ഏറ്റവും വലുതും സജീവവുമായ പ്രവാസി സമൂഹം ഇന്ത്യയുടേത്; ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പുറത്ത്

by Brave India Desk
Jan 16, 2021, 07:03 pm IST
in International
Share on FacebookTweetWhatsAppTelegram

യുഎന്‍: ലോകത്ത് ഏറ്റവും വലുതും സജീവവുമായ പ്രവാസി സമൂഹം ഇന്ത്യയുടേതെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. പോയ വര്‍ഷത്തെ കണക്ക് അനുസരിച്ച്‌ ഒരു കോടി 80 ലക്ഷം ഇന്ത്യക്കാരാണ് രാജ്യത്തിനു പുറത്തു കഴിയുന്നത്, യുഎഇ, യുഎസ്, സൗദി എന്നിവിടങ്ങളിലാണ് ഇന്ത്യക്കാര്‍ കൂടുതലുള്ളതെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ഏതാണ്ട് രാജ്യങ്ങളിലും ഇന്ത്യക്കാര്‍ എത്തിയിട്ടുണ്ടെന്ന് യുഎന്‍ പോപ്പുലേഷന്‍ അഫയേഴ്‌സ് ഓഫിസര്‍ ക്ലെയര്‍ മനോസി പറഞ്ഞു.

സാധാരണ ഗതിയില്‍ ഒരു രാജ്യത്തെ പ്രവാസികള്‍ മറ്റേതെങ്കിലും രാജ്യത്തോ മേഖലയിലോ ആണ് മുഖ്യമായും കേന്ദ്രീകരിക്കുക. എന്നാല്‍ ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലും വടക്കന്‍ അമേരിക്കയിലും ഓസ്‌ട്രേലിയയിലും യുകെയിലും എല്ലാം എത്തിയിട്ടുണ്ട്. മെക്‌സിക്കോ, റഷ്യ (1 കോടി 10 ലക്ഷം വീതം) ചൈന (ഒരു കോടി), സിറിയ (എണ്‍പതു ലക്ഷം) എന്നിവയാണ് ഇന്ത്യക്ക് പിന്നിലുള്ള മറ്റു പ്രധാന പ്രവാസി സമൂഹങ്ങള്‍. യുഎഇയില്‍ 35 ലക്ഷം ഇന്ത്യക്കാരാണ് ഉള്ളത്. യുഎസില്‍ 27 ലക്ഷവും സൗദിയില്‍ 25 ലക്ഷവും ഇന്ത്യക്കാര്‍ ഉണ്ട്.

ഓസ്‌ട്രേലിയ, കാനഡ, കുവൈത്ത്, ഒമാന്‍, പാകിസ്ഥാന്‍, യുകെ എന്നിവിടങ്ങളിലെല്ലാം ഗണനീയമായ വിധത്തില്‍ ഇന്ത്യന്‍ പ്രവാസികളുണ്ട്. 2000 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ലോകവ്യാപകമായി പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. ഇതില്‍ ഏറ്റവുമധികം കൂടുതല്‍ ഇന്ത്യയില്‍ നിന്നാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു കോടി ഇന്ത്യക്കാര്‍ ഈ കാലയളവില്‍ പ്രവാസികളായി. സിറിയ, വെനസ്വേല, ചൈന, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയ്ക്കു പിന്നിലായി ഈ കാലയളവില്‍ കൂടുതല്‍ പ്രവാസികളുണ്ടായത്.

Tags: NRIMAINindiaindian citizens
ShareTweetSendShare

Discussion about this post


Related News

ഇസ്രയേലിന്റെ ‘എം​വി ഹീ​ലി​യോ​സ് റേ’ ​ക​പ്പ​ലി​ലെ സ്ഫോ​ട​നം; പി​ന്നി​ല്‍ ഇ​റാ​നെ​ന്ന് റി​പ്പോ​ര്‍​ട്ട്

മോദിയ്ക്ക് വീണ്ടും ലോക രാജ്യങ്ങളുടെ കൈയ്യടി; നാളെ ആരംഭിക്കുന്ന രാജ്യാന്തര ഊര്‍ജ സമ്മേളനത്തില്‍ ആഗോള ഊര്‍ജ- പരിസ്ഥിതി പ്രവര്‍ത്തന നേതൃത്വ പുരസ്‌കാരം സമ്മാനിക്കും

അ​മേ​രി​ക്ക​യി​ല്‍‌ ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ അം​ഗീ​കാ​രം; ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സിന് അനുമതി ലഭിക്കുന്നത് ലോകത്ത് ആദ്യമായി

നൈജീരിയയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകൽ; ബോക്കോഹറാം ഭീകരർ തട്ടിക്കൊണ്ടുപോയത് 317 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ

Next Post

കെ.എസ്.ആര്‍.ടി.സിയിലെ അഴിമതി; നടപടി ആരംഭിച്ച്‌ എംഡി ബിജു പ്രഭാകര്‍, കെ.എം. ശ്രീകുമാറിന് സ്ഥലം മാറ്റം, കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉടൻ

Latest News

‘സിപിഐ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാൻ കഴിയാത്ത ഈർക്കിൽ പാർട്ടി‘; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രൻ

ശശി തരൂരിന്റെ ഇംഗ്ലീഷിനെ ട്രോളി പാക് കൊമേഡിയൻ; സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തിയ വീഡിയോ

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

കേരള ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്ക് തുടരുന്നു; ഹൈക്കോടതി മുൻ ജഡ്ജിയും മുൻ ഡിജിപിയും നിർമ്മല സീതാരാമനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു

‘തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷ‘; തമിഴ്നാട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

എസ് എസ് എൽ സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; പരീക്ഷ കർശന നിയന്ത്രണങ്ങൾ പാലിച്ച്

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News