മുംബൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണൗത്ത് വെള്ളിത്തിരയിലെത്തുന്ന തലൈവിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. അരവിന്ദ് സ്വാമിയാണ് എം.ജി.ആറായി ചിത്രത്തിലെത്തുന്നത്. എം.ജി.ആറിന്റെ 104-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. കങ്കണ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ തലൈവിയുടെ പുതിയ ലുക്ക് പുറത്തുവിട്ടത്.
Here's a tribute to the legend #MGR on his 104th birth anniversary… @thearvindswami #Vijay @vishinduri @ShaaileshRSingh @BrindaPrasad1 @neeta_lulla #BhushanKumar @KarmaMediaent @TSeries @vibri_media #SprintFilms #GothicEntertainment @Thalaivithefilm pic.twitter.com/gRW7cvSsZl
— Kangana Ranaut (Modi Ka Parivar) (@KanganaTeam) January 17, 2021
1965 മുതല്‍ 1973 കാലയളവില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും ഇരുവരും നായികനായകന്മാരായി എത്തിയിരുന്നു.
ജയലളിതയുടെ പതിനാറ് വയസ്സുമുതലുള്ള ജീവിതവും വ്യക്തിജീവിതവും രാഷ്ട്രീയ പ്രവേശനവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. എ.എല്‍ വിജയ് ആണ് തലൈവി സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്.
Discussion about this post