റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസിന്റെ നടപടി. ഖാലിസ്ഥാന്‍- അല്‍ഖ്വയ്ദ ഭീകരരാണ് ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച രഹസ്യവിവരമെന്ന് എസിപി സിദ്ധാര്‍ത്ഥ് ജെയ്ന്‍ അറിയിച്ചു. വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയില്‍ പട്രോളിംഗും വര്‍ധിപ്പിച്ചിട്ടുണ്ട്. തിരക്കേറിയ മാര്‍ക്കറ്റുകളിലും മറ്റ് റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളിലും സുരക്ഷ ശക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാകും പരേഡ് ഉള്‍പ്പെടെയുള്ള റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നടത്തുന്നത്.
Discussion about this post