ന്യൂയോര്‍ക്ക്: കൊവിഡ് പകരുമെന്ന് ഭയന്ന് വിമാനത്താവളത്തില്‍ ഒളിച്ചു താമസിച്ച ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ അറസ്റ്റില്‍. ആദിത്യ സിങ് (36) ആണ് അറസ്റ്റിലായത്. മൂന്ന് മാസത്തോളം ഷിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാള്‍ ഒളിവില്‍ താമസിച്ചത്.
ലോസ് ആഞ്ജലസില്‍ സ്ഥിര താമസക്കാരനായ ഇയാള്‍ കൊവിഡ് ഭീതിയെ തുടര്‍ന്ന് ഷിക്കാഗോ വിമാനത്താവളത്തിലെ സുരക്ഷാ മേഖലയില്‍ മൂന്ന് മാസത്തോളം ഒളിച്ചു കഴിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഒക്ട്ബോര്‍ 19 മുതലാണ് ഇയാള്‍ ഇവിടെ കഴിയാന്‍ ആരംഭിച്ചത്.
അതേസമയം അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറിയതിന് ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയതായി പൊലീസ് വ്യക്തമാക്കി.
വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ഇയാളോട് ഓദ്യോഗിക രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇയാള്‍ കാണിച്ച രേഖ ഓപറേഷന് മാനേജരുടേതായിരുന്നു. എന്നാല്‍ ഈ രേഖ നഷ്ടപ്പെട്ടതായി ഒക്ടോബറില്‍ യഥാര്‍ഥ ഓപറേഷന് മാനേജര്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യം വ്യക്തമായതോടെയാണ് ഇയാളുടെ തട്ടിപ്പ് പുറത്ത് വന്നത്.
Discussion about this post