ഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന്റെ ധനസമാഹരണത്തിനിടെ നടത്തിയ രഥയാത്രക്കിടെയുണ്ടായ അക്രമത്തില്‍ 40ലേറെ പേര് അറസ്റ്റില്‍. കൂടുതല്‍ പേര് അറസ്റ്റിലാകുമെന്നാണ് സൂചന. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം നടന്നത്.
വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ധനസമാഹരണ റാലിയ്ക്ക് നേരെ മതമൗലിക വാദികള്‍ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കലാപകാരികളുടെ ആക്രമണത്തില്‍ വ്യാപക നാശനഷ്ടമാണ് പ്രദേശത്തുണ്ടായത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, കലാപം സൃഷ്ടിക്കാന്‍ ശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്.
Discussion about this post