മലപ്പുറം: മതാഘോഷങ്ങള്‍ മതേതരമായാണ് ഒരു ബഹുസ്വര സമൂഹത്തില്‍ നടക്കേണ്ടതെന്ന് കെ.ടി ജലീല്‍ എംഎല്‍എ. ‘ശ്രീനാരായണീയര്‍ പൊറുക്കണം: കാലം പറഞ്ഞത് അവരറിഞ്ഞില്ല’ എന്ന തലക്കെട്ടില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് കെ.ടി ജലീല്‍ എംഎല്‍എയുടെ വിമര്‍ശനം.
‘മനുഷ്യനെ പെട്ടന്ന് പ്രകോപിതനാക്കാനും വൈകാരികമായി പ്രതികരിപ്പിക്കാനും ഏറ്റവും യോജ്യമായ മാര്‍ഗമായി ‘മതജാതി ചിന്തകള്‍’ മാറുകയാണ്`. ലോകത്തുണ്ടായ വൈജ്ഞാനിക മുന്നേറ്റവും ശാസ്ത്രപുരോഗതിയും ജനതതിയെ മുന്നോട്ടല്ല പിന്നോട്ടാണ് നയിച്ചതെന്നതിന് ഇതില്പരമൊരു തെളിവ് വേറെവേണ്ട . തന്റെ കാലത്ത് നിലനിന്നിരുന്ന വിശ്വാസ ബിംബവല്‍ക്കരണത്തെ എതിര്‍ത്താണ് ശ്രീബുദ്ധന് രംഗത്തുവന്നത് . ഗൗതമന്റെ മരണശേഷം അധികംവൈകാതെ സാക്ഷാല്‍ ബുദ്ധന്‍തന്നെ പ്രതിമയാക്കപ്പെട്ടത് നാം കണ്ടു . മഹാന്മാര് അനുസ്മരിക്കപ്പെടുന്നത് കേവലമൊരു ആഘോഷത്തിമര്‍പ്പിനുവേണ്ടിയാകരുത് . അവരുടെ ജീവിതസന്നേശം പുതിയകാലത്തിന് പകര്‍ന്നുകൊടുക്കാനാവണം . യേശുക്രിസ്തവും മുഹമ്മദ്നബിയും ശ്രീകൃഷ്ണനും ഗുരുനാനാക്കും ശ്രീനാരായണഗുരുവും ഒര്മിക്കപ്പെടുന്നത് പ്രസക്തമാകുന്നതും അവിടെയാണ് . മനുഷ്യമനസ്സുകള്‍ക്ക് വെളിച്ചംപകരേണ്ട ഈ മഹത്തുക്കളുടെ ജീവിതം കാലുഷ്യങ്ങള്‍ക്ക് വഴിവെക്കുന്നത് വിരോധാഭാസമാണ് .’
മതാഭിമുഖ്യ ഘോഷയാത്രകളടക്കം വര്‍ഗ്ഗീയവാദികളുടെ മേല്‍കയ്യില്‍ നടക്കുന്നത് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ കലുഷിതമാക്കി നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കെ.ടി ജലീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
നേര്‍ച്ചകളും നബിദിന ഘോഷയാത്രകളും നടക്കുന്നത് വ്യവസ്ഥാപിത പള്ളിക്കമ്മറ്റികള്ക്കും മുസ്ലിംമതസംഘടനകള്ക്കും കീഴിലാണ് . ഒരിക്കലുമത് തങ്ങളിലെ വര്‍ഗീയവാദികള്‍ക്കോ തീവ്രവാദികള്‍ക്കോ അവര്‍ വിട്ടുകൊടുക്കാറില്ല . സമാനാവസ്ഥ അരാധനാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാപൊതുപരിപാടികള്ക്കുമുണ്ടായാല് വിശ്വാസികള്‍ മതത്തോട് ചെയ്യുന്ന വലിയ പുണ്യമാകുമത് . നബിദിനാഘോഷം മുസ്ലിം തീവ്രവാദികളും വര്‍ഗീയവാദികളും ഹൈജാക്ക് ചെയ്ത് മുസ്ലിംകുടുംബങ്ങളില്‍ മതാന്ധത കുത്തിവെക്കാന്‍ ശ്രമിച്ചാല്‍ നബിദിനവും മതേതരമായി ആഘോഷിക്കുന്നതിനെ കുറിച്ച് മതനിരപേക്ഷവാദികള്‍ക്ക് ആലോചിക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയംവേണ്ടെന്നും കെ.ടി ജലീല്‍ പറയുന്നു.
നിര്‍മ്മാല്യം എന്ന ചിത്രത്തിലെ അഭിനയത്തിന് പി.ജെ ആന്റണിയ്ക്ക് ഭരത് അവാര്‍ഡ് കൊടുത്ത സാഹചര്യമല്ല ഇതെന്ന് തില സഖാക്കള്‍ക്ക് മനസ്സിലാകാതെ പോയത് വീഴ്ച തന്നെയാണെന്നും കെ.ടി ജലീല്‍ പറയുന്നു. അത് പാര്‍ട്ടി മനസ്സിലാക്കുകയും അഭിപ്രായം പറയുകയും ചെയ്തു. ഇനിയും കമ്മ്യൂണിസ്റ്റ് വിരുദ്ധത കലിപ്പ് തീരാത ഉറഞ്ഞ് തുള്ളുന്നവരുടെ ലക്ഷ്യം കേരളത്തെ കാവിപുതപ്പിക്കലാണെന്നും കെ.ടി ജലീല്‍ ആരോപിക്കുന്നു.
ശ്രീകൃഷ്ണ ജയന്തി വ്യക്തികളും സംഘടനകളും ആഘോഷിക്കുന്നതിനെതിരെ പ്രതികരിക്കുന്നത് അവരുടെ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്ന കയറ്റമല്ലേ തുടങ്ങിയ വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് ആള് പോകുന്നു എന്നതിന്റെ പേരില്‍ ഹൈന്ദവ ആഘോഷങ്ങള്‍ എങ്ങനെ നടത്തണം എന്ന് അഭിപ്രായം പറയാന്‍ ജലീലിനെ ആരാണ് ചുമതലപ്പെടുത്തിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഹൈന്ദവ ആഘോഷങ്ങള്‍ ഇങ്ങനെ വേണം അങ്ങനെ വേണ്ട എന്ന രീതിയില്‍ ഒരു ജനപ്രതിനിധി അഭിപ്രായപ്രകടനം നടത്തുന്നത് ഒരു തരത്തിലുള്ള ഫാസിസമല്ലേ എന്ന ചോദ്യവും ഉയരുന്നു.
Discussion about this post