പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ച രാജ്യത്തിന് സഹായവുമായി ഇന്ത്യ. കരീബിയന്‍ സമൂഹത്തിലെ ചെറു രാജ്യമായ ഡോമിനിക്കന്‍ റിപ്പബ്ലിക്ക് ഇന്ത്യയോട് കൊവിഡ് വാക്സിന് ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. സഹായം ആവശ്യപ്പെട്ടയുടന്‍ ഇന്ത്യ വാക്സിന് നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.
ഇന്ന് ഭൂട്ടാനിലേക്കും മാലിദ്വീപിലേക്കുമാണ് ഇന്ത്യ വാക്സിനുകള്‍ കയറ്റുമതി ചെയ്തത്. ഇന്നലെയാണ് ഡോമിനിക്കന്‍ റിപ്പബ്ലിക്ക് പ്രധാനമന്ത്രി റൂസ്വെല്‍റ്റ് സ്കെറിറ്റ് 72100 ഡോസ് വാക്സിൻ ആവശ്യപ്പെട്ട് നരേന്ദ്രമോദിക്ക് അടിയന്തിര സന്ദേശം അയച്ചത്.
ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ ചൈനയും പാകിസ്ഥാനും ഇന്ത്യക്കെതിരെ നീങ്ങിയപ്പോള്‍ ഇന്ത്യയുടെ രക്ഷയ്ക്കെത്തിയ രാജ്യമാണ് ഡോമിനിക്കന്‍ റിപ്പബ്ലിക്. അഫ്ഗാനില്‍ വെച്ച് ജയിലിലായ ഇന്ത്യന്‍ പൗരന്മാരെ ഭീകരപട്ടികയില്‍ പെടുത്താനാണ് പാകിസ്ഥാന് ചൈനയുടെ സഹായത്താല്‍ സുരക്ഷാ സമിതിയില്‍ ശ്രമിച്ചത്.
Discussion about this post