പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കനത്ത മൂടല്‍ മഞ്ഞ് മൂലം കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് കാര്‍ എതിരെ വന്ന ട്രക്കിലിടിച്ചായിരുന്നു 13 പേരുടെ ജീവനെടുത്ത അപകടമുണ്ടായത്. കാര്‍ ഇടിച്ചതോടെ നിയന്ത്രണം വിട്ട ട്രക്ക് മറ്റ് വാഹനങ്ങളില്‍ ഇടിച്ചു. നാല് വാഹനങ്ങള്‍ക്കാണ് അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചിത്.
Discussion about this post