വാഷിംഗ്ടണ്‍: ചരിത്രത്തിലാദ്യമായി 20 ഇന്ത്യന്‍ വംശജരാണ് ജോ ബൈഡനിലൂടെ അമേരിക്ക ഭരിക്കാനെത്തുന്നത്. വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ കമല ഹാരിസും ഒപ്പം 13 വനിതകള്‍ ഉള്‍പ്പടെ ഇരുപത് ഇന്ത്യന്‍ വംശജരെയാണ് സുപ്രധാന പദവികളിലേക്ക് നാമനിര്‍ദേശം ചെയ്തത്.
മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നീര ടാന്ഡന് ഉള്‍പ്പെടെ 17 പേര് വൈറ്റ് ഹൗസ് കോംപ്ലക്സിന്റെ ഭാഗമാകും. ആദ്യമായാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ഇത്രയധികം ഇന്ത്യന്‍ വംശജര്‍ സുപ്രധാന പദവികളിലെത്തുന്നത്.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് പിന്നാലെ തെരഞ്ഞെടുത്തത് നീര ടാന്ഡനെയായിരുന്നു. വൈറ്റ് ഹൗസിലെ സാമ്പത്തിക വിഭാഗത്തില്‍ ബജറ്റ് ഡയറക്ടറായിട്ടാണ് നീരയെ തെരഞ്ഞെടുത്തിരിക്കുന്നത്. ബജറ്റ് ഡയറക്ടറാകുന്ന ആദ്യത്തെ വെളുത്ത വര്‍ഗക്കാരിയല്ലാത്ത വ്യക്തിയാകും നീര ടാന്ഡന്. ജോ ബൈഡന്റെ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതും ഒരു ഇന്ത്യന്‍ വംശജനാണ്. 2014 ല്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥനായിരുന്ന ഡോ. വിവേക് എച്ച് മൂര്‍ത്തി, ബിഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന തന്ത്രജ്ഞരില്‍ ഒരാളാണ്. യുഎസ് സര്ജന് ജനറലായി തിരഞ്ഞെടുത്തു.
വനിത ഗുപ്തയെ അസോസിയേറ്റ് അറ്റോര്‍ണി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ജസ്റ്റിസായി നാമനിര്‍ദേശം ചെയ്തു. കൂടാതെ മുന്‍ വിദേശകാര്യ സേവന രംഗത്ത് ഉണ്ടായിരുന്ന ഉസ്ര സേയയെ സിവിലിയന്‍, സെക്യൂരിറ്റ്, ഡെമോക്രസി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് അണ്ടര്‍ സെക്രട്ടറി ആയി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.പ്രഥമ വനിത ഡോ ജില് ബൈഡന്റെ പോളിസി ഡയറക്ടറായി മാല അഡിഗയെയും, പ്രഥമ വനിതയുടെ ഓഫീസിലെ ഡിജിറ്റല്‍ ഡയറക്ടറായി ഗരിമ വര്‍മയെയും, വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി സഫ്രീന സിംഗിനെയും നിയമിച്ചു.
വൈറ്റ് ഹൗസിലെ ഓഫീസ് ഒഫ് ഡിജിറ്റല്‍ സ്ട്രാറ്റജിയില്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജരായി ഐഷ ഷായും, വൈറ്റ് ഹൗസിലെ യുഎസ് നാഷണല്‍ ഇക്കണോമിക് കൗണ്‍സിലില്‍ (എന്‍ഇസി) ഡെപ്യൂട്ടി ഡയറക്ടറായി സമീറ ഫാസിലിയും തിരഞ്ഞെടുക്കപ്പെട്ടു.ഭാരത് രാമമൂര്‍ത്തിയാണ് വൈറ്റ് ഹൗസ് നാഷണല്‍ ഇക്കണോമിക് കൗണ്‍സിലിലെ മറ്റൊരു ഡെപ്യൂട്ടി ഡയറക്ടര്‍. ഗൗതം രാഘവന് പ്രസിഡന്‍ഷ്യല്‍ പേഴ്സണല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍.വര്‍ഷങ്ങളായി ബൈഡന്റെ വിശ്വസ്തരില്‍ ഒരാളായ വിനയ് റെഡ്ഡിയെ സ്പീച്ച് റൈറ്റിംഗ് ഡയറക്ടറായി തിരഞ്ഞെടുത്തു.
യുവ വേദാന്താണ് ബൈഡന്റെ അസിസ്റ്റന്റ് പ്രസ് സെക്രട്ടറി. ഇന്ത്യന്‍ വംശജരായ തരുണ്‍ ചബ്ര, സുമോണ ഗുഹ, ശാന്തി കലാത്ത് എന്നിവരെ വൈറ്റ് ഹൗസിന്റെ നിര്‍ണായകമായ ദേശീയ സുരക്ഷാ സമിതിയിലേക്ക് നിയമിച്ചു. സോണിയ അഗര്‍വാളിനെ ക്ലൈമറ്റ് പോളിസി ആന്‍ഡ് ഇന്നവേഷന്‍ സീനിയര്‍ അഡ്വൈസറായി, വൈറ്റ് ഹൗസിലെ കൊവിഡ് 19 റെസ്പോണ്‍സ് ടീമിന്റെ പോളിസി അഡ്വൈസറായി വിദുര്‍ ശര്‍മയെ നിയമിച്ചു. നേഹ ഗുപ്ത, റീമ ഷാ എന്നിവരെ വൈറ്റ് ഹൗസ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തു.
Discussion about this post