ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. എല്ലാ ഇന്ത്യക്കാരുടെ സ്വപ്നമാണ് മഹത്തായ രാമക്ഷേത്രം. ഇതിനായി ഞാനും എന്റെ കുടുംബവും ഒരു കോടി രൂപ സംഭാവന നല്‍കുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു.
എല്ലാ ഇന്ത്യക്കാരുടെയും മഹത്തായ സ്വപ്നമാണ് രാമക്ഷേത്രം, വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം അവസാനിച്ചു. അയോധ്യയിലെ ക്ഷേത്രം സമാധാനത്തിന്റെയും ഐക്യത്തിന്റെയും വഴിയൊരുക്കും. ക്ഷേത്രമെന്ന ഉദ്യമത്തിന് എന്റെ എളിയ സംഭാവനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
.
Discussion about this post