കൊവിഡ് വാക്സിന് നിര്‍മ്മാതാക്കളായ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടുത്തം. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീ പിടിച്ചത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കൊവിഷീൽഡ് വാക്സിൻ നിർമ്മാണകേന്ദ്രം സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു.
പുനെയിലെ മഞ്ചി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ എട്ടോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീകെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. തീപിടുത്തത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Discussion about this post