ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകരെ ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ്. കര്‍ഷക നേതാക്കളുമായി രണ്ടാംവട്ടം നടത്തിയ ചര്‍ച്ചയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ട്രാക്ടര്‍ റാലി നടത്തുമെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഡല്‍ഹിയ്ക്ക് പുറത്ത് ട്രാക്ടര്‍ റാലി നടത്തുന്നതില്‍ തടസ്സമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
കുണ്ഡലി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ് ഹൈവേയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കാമെന്നാണ് പൊലീസിന്റെ നിലപാട് എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി നോര്‍ത്ത് റെയ്ഞ്ച് ജോയിന്റ് കമ്മീഷണര്‍ എസ് എസ് യാദവിന്റെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കര്‍ഷക സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
Discussion about this post