തിരുവനന്തപുരം: കേരളത്തില്‍ ക്രൈസ്തവ സഭകള്‍ ബിജെപിയോട് അടുക്കുന്നതായി സൂചന. എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും തഴഞ്ഞ് ബി.ജെ.പിയെ പ്രശംസിച്ച് ദീപികയില്‍ ലേഖനം. ക്രൈസ്തവ സഭകളിലെ മേല്‍ അധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തിയതിന്റെ ഗുണം ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായിട്ടാണ് ഈ ലേഖനത്തെ കണക്കാക്കുന്നത്.
പിണറായി സര്‍ക്കാരിനെതിരെയും യുഡിഎഫിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ലേഖനത്തിലുള്ളത്. ക്രൈസ്തവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ മുസ്ലീം വിഭാഗം തട്ടിയെടുക്കുമ്പോള്‍ എല്‍ഡിഫും യുഡിഎഫും നോക്കി നില്‍ക്കുകയാണെന്നും ബിജെപി മാത്രമാണ് ചോദ്യമുയര്‍ത്താനുള്ളതെന്നും ദീപികയുടെ എഡിറ്റോറില്‍ പേജില്‍ വന്ന ലേഖനത്തില്‍ പറയുന്നു.
ലീഗിനെതിരെയും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ദീപിക ഉയര്‍ത്തിയിരിക്കുന്നത്.
Discussion about this post